മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ നിയമനത്തിൽ ഗവർണർ വിശദീകരണം തേടും
എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല അടക്കമുള്ളവർ ഗവർക്ക് പരാതി നൽകിയിരുന്നു.
തിരുവനന്തപുരം: എസ്. മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നതിൽ ഗവർണർ വിശദീകരണം തേടും. മണികുമാറിന് എതിരായ പരാതികളിലാണ് വിശദീകരണം തേടുക. രാജ്ഭവൻ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടും.
മണികുമാറിനെ നിയമിക്കുന്നതിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ആഗസ്റ്റ് ആദ്യ ആഴ്ചയായിരുന്നു മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കാൻ സമിതി ശിപാർശ ചെയ്തത്. ഗവർണർ ആണ് നിയമനം അംഗീകരിക്കേണ്ടത്. മണികുമാറിനെതിരെ പരാതികൾ ലഭിച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറി വിശദീകരണം നൽകിയ ശേഷം മാത്രമേ ഗവർണർ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.
ഇന്ന് ഡൽഹിയിലേക്ക് പോകുന്ന ഗവർണർ 10-ാം തിയതിയാണ് തിരിച്ചെത്തുക. അതിന് ശേഷമായിരിക്കും വിഷയം ഗവർണർ പരിശോധിക്കുക. പ്രതിപക്ഷനേതാവിന്റെ വിയോജനക്കുറിപ്പോടെയാണ് മണികുമാറിന്റെ നിയമന ശിപാർശ ഗവർണർക്ക് മുന്നിലെത്തിയത്.
Adjust Story Font
16