പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിലെ വിവാദ ആശയങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട്; പൊതുയൂണിഫോമിന് നിർദേശം നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി
ലിബറൽ അജണ്ടകൾ ഒളിച്ചു കടത്തുകയാണെന്നും യുക്തിവാദ ചിന്ത സർക്കാർ ചെലവിൽ പ്രചരിപ്പിക്കുകയാണെന്നും എൻ.ഷംസുദ്ദീൻ എം.എല്‍.എ
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിലെ വിവാദ ആശയങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട്. പൊതു യൂണിഫോം എന്ന നിർദേശം വകുപ്പ് നൽകിയിട്ടില്ല. മിക്‌സസ് ബെഞ്ചുകൾ ആലോചിച്ചിട്ടില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്‌കക്കരണത്തിന്റെ പേരിൽ സർക്കാർ ലിബറൽ അജണ്ടകൾ ഒളിച്ചു കടത്തുകയാണെന്നും യുക്തിവാദ ചിന്ത സർക്കാർ ചെലവിൽ പ്രചരിപ്പിക്കുകയാണെന്നും എൻ.ഷംസുദ്ദീൻ എം.എല്‍.എ ശ്രദ്ധ ക്ഷണിക്കലിൽ ആരോപിച്ചിരുന്നു. ലൈംഗിക അരാജകത്വം വിശ്വാസി സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. സമയമാറ്റം മദ്രസ പഠനത്തെ തകർക്കുമെന്നും ശ്രദ്ധ ക്ഷണിക്കലിൽ എൻ.ഷംസുദ്ദീൻ പറഞ്ഞു.
എന്നാൽ വിശ്വാസി സമൂഹത്തിന് ആശങ്ക വേണ്ടെന്നുംഷംസുദ്ദീനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി മറുപടി നൽകി. 'ദേശീയ വിദ്യാഭ്യാസ നയം മതേതരത്വത്തെ പരിഗണിച്ചില്ല. കൈപുസ്തം ചർച്ചയ്ക്കുള്ള കുറിപ്പ് മാത്രമാണ്. ലിംഗപരമായ കാരണങ്ങളാൽ ഒരു വിദ്യാർഥിയേയും മാറ്റി നിർത്താൻ പാടില്ലെന്നാണ് ഉദ്ദേശിച്ചത്. സ്ത്രീകൾക്ക് നൽകി വരുന്ന സംരക്ഷണം ജൻഡർ ന്യൂട്രെലിൽ ഇല്ലാതാവില്ല. മതനിഷേധം എന്നത് സർക്കാർ നയമല്ല. വിശ്വാസി സമൂഹത്തിന് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ സമയം മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.എന്നാൽ പല സ്‌കൂളുകളിലും എട്ട് മണിക്ക് ക്ലാസുകൾ നടക്കുന്നുണ്ട്. മലപ്പുറത്തും കോഴിക്കോടും ഇങ്ങനെ ക്ലാസുകൾ നടക്കുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
Adjust Story Font
16