Quantcast

പൂരങ്ങൾ പ്രൗഢിയോടെ നടത്തണമെന്ന് സർക്കാർ; ആന എഴുന്നെള്ളിപ്പ് ഉത്തരവിനെതിരെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും

ഉത്തരവിനെതിരെ നിയമനിർമാണം ചർച്ചയിൽ

MediaOne Logo

Web Desk

  • Updated:

    2024-12-06 06:30:15.0

Published:

6 Dec 2024 5:51 AM GMT

പൂരങ്ങൾ പ്രൗഢിയോടെ നടത്തണമെന്ന് സർക്കാർ; ആന എഴുന്നെള്ളിപ്പ് ഉത്തരവിനെതിരെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും
X

കൊച്ചി: ആന എഴുന്നെള്ളിപ്പ് ഉത്തരവിനെതിരെ മന്ത്രിമാർ. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും റെവന്യൂ മന്ത്രി കെ. രാജനുമാണ് ഉത്തവിനെതിരെ പ്രതികരിച്ചത്. പൂരം പ്രൗഢിയോടെ നടത്തണമെന്ന് സർക്കാർ നിലപാട്. എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അപ്രായോഗികമാണ്. ഉത്തരവിനെതിരെ നിയമനിർമാണം ചർച്ചയിലാണെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും.

ഇതിനിടെ ആന എഴുന്നെള്ളിപ്പിൽ മാർഗനിർദേശം ഇനിയും ലംഘിച്ചാൽ എഴുന്നള്ളിപ്പിനുള്ള അനുമതി പിൻവലിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ നിയമലംഘനത്തിന് കാരണമെന്താണെന്ന് കോടതി ചോദിച്ചു. സ്ഥലപരിമിതിയുണ്ടെങ്കിൽ ആനകളുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടത്. ഇത് ആളുകളുടെ സുരക്ഷാ പ്രശ്നമാണെന്ന് എന്തുകൊണ്ടാണ് മനസ്സിലാക്കാത്തതെന്ന് കോടതി ചോദിച്ചു.മതത്തിന്റെ പേരിൽ എന്തും ചെയ്യാനാവില്ല. ദേവസ്വം ഭാരവാഹികൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും കോടതി ഓർമിപ്പിച്ചു. പൂർണത്രയീശ ക്ഷേത്ര ദേവസ്വം ഓഫീസറോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

വാർത്ത കാണാം -

TAGS :

Next Story