പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ഗ്രനേഡ് പ്രയോഗം; കെ. സുധാകരന് ദേഹാസ്വാസ്ഥ്യം, കെ.പി.സി.സി മാർച്ചിൽ വൻ സംഘർഷം
പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു.
തിരുവനന്തപുരം: ഡി.ജി.പി ഓഫീസിലേക്ക് കെ.പി.സി.സി നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു.
കോൺഗ്രസ് നേതാക്കൾ സംസാരിച്ച സ്റ്റേജിന് പിന്നിലാണ് ടിയർ ഗ്യാസുകൾ വന്ന് വീണത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരന്‍ അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിനു പിന്നാലെ മുതിർന്ന നേതാക്കൾ വേദി വിട്ടെങ്കിലും കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തേക്ക് സംഘടിച്ചെത്തി. ഇവർ പൊലീസിനെതിരെ മുദ്രാവാക്യം ഉയർത്തി. ഇതിനിടെ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി പ്രവർത്തകരെ പിരിച്ചുവിട്ടു. മുതിർന്ന നേതാക്കൾക്കു നേരെ നടന്ന കണ്ണീർ വാതക പ്രയോഗം അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു.
നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിച്ചു.
Watch Video
Adjust Story Font
16