തുടർച്ചയായി തീപിടിക്കുന്നു; ഇവി വാഹന നിർമാണത്തിന് മാർഗരേഖ പുറത്തിറക്കും- നിതിൻ ഗഡ്കരി
ഏതെങ്കിലും കമ്പനി നിർമാണത്തിൽ പിഴവ് കാണിച്ചാൽ കനത്ത പിഴ ചുമത്തുമെന്നും പിഴവ് സംഭവിച്ച എല്ലാ വാഹനങ്ങളും തിരികെ വിളിക്കേണ്ടി വരുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിഷയത്തിൽ ഇവി സ്‌കൂട്ടർ നിർമാണ കമ്പനികൾക്ക് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.
മിക്ക ഇവി വാഹനങ്ങളും തീപിടിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് നിർമാണ സമയത്ത് വരുന്ന പിഴവുകളാണ് എന്ന രീതിയിലുള്ള പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഇവി വാഹനങ്ങൾ തീപിടിച്ച് ജീവഹാനിയുണ്ടായ സംഭവം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. വാഹനങ്ങൾ കൂടാതെ ഇവി വാഹനങ്ങളിൽ തീ പടർന്ന് ഷോറൂമുകൾ തന്നെ കത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയം പഠിക്കാൻ ഒരു വിദഗ്ധ സംഘത്തെ കേന്ദ്ര സർക്കാർ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ പരമാവധി ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവി വാഹന നിർമാണ കമ്പനികൾക്ക് നിർമാണ ക്വാളിറ്റി വർധിപ്പിക്കാനായി മാർഗരേഖ പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഏതെങ്കിലും കമ്പനി നിർമാണത്തിൽ പിഴവ് കാണിച്ചാൽ കനത്ത പിഴ ചുമത്തുമെന്നും പിഴവ് സംഭവിച്ച എല്ലാ വാഹനങ്ങളും തിരികെ വിളിക്കേണ്ടി വരുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
നിലവിൽ പുറത്തിറങ്ങിയ ഏതെങ്കിലും കമ്പനിയുടെ ഏതെങ്കിലും മോഡലിന് എന്തെങ്കിലും നിർമാണ പിഴവുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആ ബാച്ചിലെ മുഴുവൻ വാഹനങ്ങളും എത്രയും പെട്ടെന്ന് തിരികെ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തിടെ ഒക്കിനവ എന്ന ഇവി ബ്രാൻഡ് അവരുടെ ഇവി വാഹനങ്ങൾ തിരികെ വിളിച്ച് തകരാർ പരിഹരിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഇവി വാഹന തിരികെ വിളിക്കൽ പ്രക്രിയയായിരുന്നു അത്.
ഇവി വാഹനങ്ങൾ വാങ്ങാൻ ആൾക്കാർക്ക് ആത്മവിശ്വാസം നൽകാനുള്ള നടപടികൾ സർക്കാർ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: Guidelines Will issued for Ev Vehicle Manufacture- Nitin Gadkari
Adjust Story Font
16