'കെ.വി തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നു, ഞങ്ങൾ അനുഭവിച്ചത് ഇനി സി.പി.എമ്മും അനുഭവിക്കട്ടെ': വി.ഡി സതീശൻ
'അദ്ദേഹം പോയത് കൊണ്ട് കൂടുതൽ വോട്ടുകൾ കിട്ടുമെന്നാണ് പ്രതീക്ഷ'
തിരുവനന്തപുരം: കെ.വി തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'അദ്ദേഹം പോയത് കൊണ്ട് കൂടുതൽ വോട്ടുകൾ കിട്ടും. ഞങ്ങൾ അനുഭവിച്ചത് ഇനി സി.പി.എമ്മും അനുഭവിക്കട്ടെ.കേരളത്തിലെ മനുഷ്യരുടെ പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടാണ് കെ.വി തോമസ് പോയത്. അതിനൊരു തിരിച്ചടി എൽ.ഡി.എഫിനുണ്ടാകും. അത് ഞങ്ങൾക്ക് അനുകൂലമാകുമെന്നും സതീശന് പറഞ്ഞു.
'കുലം കുത്തികളെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന തിരക്കിലാണ് സി.പി.എം. ഏതെങ്കിലും കെ.പി.സി.സി പ്രസിഡന്റിന് എ.ഐ.സിസിയുടെ അനുമതിയില്ലാതെ പുറത്താക്കാൻ പറ്റുമെന്ന് തോന്നുണ്ടോയെന്നും വി.ഡി സതീശൻ ചോദിച്ചു. കെ.സുധാകരൻ കള്ളം പറയുകയാണ് എന്ന കെ.വി തോമസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് ലോകത്താണ് കെ.വി തോമസ് ജീവിക്കുന്നത്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ പുറത്ത് പറയാൻ പറ്റില്ല. പൊതുജനം പോലും കെ.വി തോമസിന്റെ ഓരോ പ്രവൃത്തിയും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും വി.ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16