മലയാളിക്കിന്ന് വിഷു
കണിക്കൊന്നയുടെ സമൃദ്ധിയും കൈനീട്ടവുമായി ഐശ്വര്യത്തിന്‍റെ വിഷു ആഘോഷിക്കുകയാണ് കേരളക്കര
മലയാളിക്കിന്ന് വിഷു. കണിക്കൊന്നയുടെ സമൃദ്ധിയും കൈനീട്ടവുമായി ഐശ്വര്യത്തിന്‍റെ വിഷു ആഘോഷിക്കുകയാണ് കേരളക്കര. മേടമാസം ഒന്നാം തീയതിയാണ് വിഷുവായി ആഘോഷിക്കുന്നത്.
ഓട്ടുരുളിയിൽ നിറയുന്ന കാർഷിക സമൃദ്ധി. കണിവെള്ളരിയും ചക്കയും, മാങ്ങയും, നാളികേരവും പഴവർഗങ്ങളും, ധാന്യങ്ങളും. തെളിഞ്ഞ് കത്തുന്ന നിലവിളക്കിന് മുന്നിൽ ചന്തം ചാർത്തി കൃഷ്ണവിഗ്രഹം. കോടി മുണ്ടും വാൽക്കണ്ണാടിയും വസന്തം വാരി വിതറുന്ന കണിക്കൊന്നപ്പൂവും. ഈ വിഷുക്കണി കാഴ്ചയും കൈനീട്ടവും ഇനിയുള്ള ഒരു വർഷത്തെ പ്രതീക്ഷയാണ്.
ഒരു കാലത്തെ കാർഷിക പെരുമയുടെ ഓർമയ്ക്കൊപ്പം വരും കാലത്തേക്കായി പാടത്ത് ചാലിട്ട് വിത്തിടാറുണ്ട് വിഷുദിനത്തിൽ. വിഷു എന്നും കാർഷികോത്സവമാണ്. പടക്കം പൊട്ടിച്ച് പൂത്തിരി കത്തിച്ച് രണ്ട് നാൾ മുന്നേ തുടങ്ങുന്ന ആഘോഷം. മഹാമാരി കാലത്ത് നല്ല നാളെയുടെ പ്രതീക്ഷയുണർത്തുകയാണ് ഈ വിഷുദിനം.
Next Story
Adjust Story Font
16