Quantcast

കേരളത്തിലേക്കുള്ള ഗൾഫ് വിമാനങ്ങൾക്കുള്ള അധികചാർജും അകാരണമായ റദ്ദാക്കലുകളും പരിശോധിക്കണം: അഡ്വ. ഹാരിസ് ബീരാൻ

എയർ ഇന്ത്യ എക്സ്പ്രസ് തുടർച്ചയായി വിമാനങ്ങൾ റദ്ദാക്കുന്നത് അടക്കമുള്ള വീഴ്ചകൾ ​ഗൗരവമായി കാണണമെന്നും ഹാരിസ് ബീരാൻ സ്പെഷ്യൽ മെൻഷനിലൂടെ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    22 July 2024 1:22 PM GMT

Haris Beeran special mention about air service
X

ന്യൂഡൽഹി: വിമാന യാത്രാനിരക്കിലെ ക്രമാതീതമായ വർധനവും അകാരണമായുള്ള റദ്ദാക്കലുകളും പരിശോധിക്കണമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി ആവശ്യപ്പെട്ടു. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം അവതരിപ്പിച്ച സ്‌പെഷ്യൽ മെൻഷനിലാണ് എം.പി ഗൾഫ് മേഖലയെ പ്രത്യേകമായി പരാമർശിച്ച് എയർലൈൻ കമ്പനികൾ ഈടാക്കുന്ന അധിക ചാർജിനെതിരെ സംസാരിച്ചത്. കേരളത്തിൽ നിന്നും ഏതൊരു ഗൾഫ് സെക്ടറിലേക്കുള്ള വിമാന ചാർജ് എടുത്തുനോക്കിയാലും ഒരുമാസം കഴിഞ്ഞുള്ള ചാർജിന്റെ വളരെ കൂടിയ മടങ്ങ് തുകയാണ് നിലവിൽ കമ്പനികൾ ഈടാക്കുന്നത്. ഇത് ചട്ടം 134 പ്രകാരം പാടില്ലാത്തതാണ്. ഈ നിയമം വിമാനക്കമ്പനികളുടെ ഏകപക്ഷീയമായ കുത്തകാവകാശത്തെ ചോദ്യം ചെയ്യുന്നു. ഗൾഫ് മേഖലയിലെ ഭൂരിപക്ഷം പ്രവാസികളും ബ്ലൂ കോളർ ജോലികളിൽ ഏർപ്പെട്ടവരാണ്. അമിതമായ വിമാന യാത്രാനിരക്കും അകാരണമായ റദ്ദാക്കലുകളും അവരെയാണ് ബാധിക്കുന്നത്. അതിൽ എടുത്തുപറയേണ്ടത് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ തുടർച്ചയായ വിമാനം റദ്ദാക്കലുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എയർ ഇന്ത്യക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത് എന്ന കാര്യവും ഗൗരവമായി പരിശോധിക്കപ്പെടണം. ക്രമരഹിതമായ വിലവർധന്, പൊരുത്തമില്ലാത്ത ഫ്‌ളൈറ്റ് ഷെഡ്യൂളുകൾ, പെട്ടെന്നുള്ള റദ്ദാക്കലുകൾ എന്നിവക്ക് പുറമെ ഇതുസംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളും ഹാരിസ് ബീരാൻ അവതരിപ്പിച്ചു. 2024 മെയ് 9ന് ആകെയുള്ള 380 സർവീസിൽ 85 എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയെന്നും മെയ് 12ന് 52 എണ്ണവും മെയ് മാസത്തിൽ മാത്രം രണ്ടാഴ്ചയ്ക്കുള്ളിൽ 400ലധികം വിമാനങ്ങൾ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story