Quantcast

ഹരിത വിവാദം: നജ്മ തബ്ഷീറക്ക് കോടതി നോട്ടീസ്

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നജ്മയെ സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ നവാസ് 'എത് വേശ്യക്കും അവരുടെ ന്യായം പറയാനുണ്ടാവുമെന്ന്' പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് പരാതി.

MediaOne Logo

Web Desk

  • Published:

    14 Sep 2021 4:38 PM GMT

ഹരിത വിവാദം: നജ്മ തബ്ഷീറക്ക് കോടതി നോട്ടീസ്
X

ഹരിത വിവാദത്തില്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കാന്‍ ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന നജ്മ തബ്ഷീറക്ക് നോട്ടീസ്. നാളെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാകേണ്ടത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അധിക്ഷേപിച്ചെന്ന പരാതിയിലാണ് നോട്ടീസ്. നജ്മ നാളെ കോടതിയില്‍ ഹാജരായേക്കും.

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നജ്മയെ സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ നവാസ് 'എത് വേശ്യക്കും അവരുടെ ന്യായം പറയാനുണ്ടാവുമെന്ന്' പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് പരാതി. പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് 10 ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഹരിത നേതാക്കള്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഹരിതയെ പിന്തുണച്ച എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയയേയും സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.


TAGS :

Next Story