ഹർഷിന കേസ്; പ്രോസിക്യൂഷൻ നടപടികൾക്കായി സർക്കാറിനെ സമീപിച്ച് അന്വേഷണസംഘം
നാല് ആരോഗ്യപ്രവർത്തകരെയാണ് പ്രോസിക്യൂട്ട് ചെയ്യേണ്ടത്.
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടികൾക്കായി അന്വേഷണസംഘം സർക്കാരിനെ സമീപിച്ചു. അപേക്ഷ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഡി.ജി.പിക്ക് കൈമാറി. നാല് ആരോഗ്യപ്രവർത്തകരെയാണ് പ്രോസിക്യൂട്ട് ചെയ്യേണ്ടത്.
സെപ്റ്റംബർ 22ന് പ്രോസിക്യൂഷൻ അപേക്ഷ അന്വേഷണസംഘത്തിന്റെ തലവനായ മെഡിക്കൽ കോളജ് എ.സി.പി സുദർശൻ സിറ്റി പോലിസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. എന്നാൽ എട്ട് കാര്യങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ തിരിച്ചയച്ചു. നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഹർഷിന വിണ്ടും സമരം പ്രഖ്യപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുത്തലുകൾ വരുത്തി വീണ്ടും അപേക്ഷ കൈമാറിയത്.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ ഡി.ജി.പിക്ക് കൈമാറിയ അപേക്ഷ ഉടൻ സർക്കാറിന് സമർപ്പിക്കും. സർക്കാർ ജീവനക്കാർ ആയതിനാൽ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ തന്നെ അനുമതി ആവശ്യമാണ്. മഞ്ചേരി മെഡിക്കൽ കോളജിലെ ഗൈനക്കോളജി മേധാവി ഡോ. രമേശൻ, ഹർഷിനയെ ചികിത്സിച്ച ഡോ. ഷഹന, സ്റ്റാഫ് നഴ്സ് രഹന, മഞ്ജു എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യേണ്ടത്.
Adjust Story Font
16