Quantcast

ദുരിതം തീരുന്നില്ല; ഹർഷിനയ്ക്ക് ഇന്ന് അഞ്ചാമത്തെ ശസ്ത്രക്രിയ

2017 നവംബർ 30ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2024-05-21 01:31:49.0

Published:

21 May 2024 1:06 AM GMT

harshina
X

ഹര്‍ഷിന

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയാ പിഴവിനെ തുടർന്ന് ഏഴു വർഷത്തോളമായി ദുരിതമനുഭവിക്കുന്ന ഹർഷിന ഇന്ന് അഞ്ചാമത്തെ ശസ്ത്രക്രിയയ്ക്കു വിധേയയാകും. അടിവയറിന്റെ ഇടതുഭാഗത്ത് കത്രിക കിടന്ന സ്ഥലത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കാനുള്ള ശസ്ത്രക്രിയയാണ് ഇന്ന് നടക്കുക. ശസ്ത്രക്രിയയ്ക്കായി ഹർഷിനയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

2017 നവംബർ 30ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. 2022 സെപ്റ്റംബർ 17ന് നടത്തിയ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കുകയും കത്രിക കിടന്ന ഭാഗത്തെ ഗ്രന്ഥിക്കുള്ളിലെ പഴുപ്പ് രണ്ടു തവണ നീക്കുകയും ചെയ്തു. എന്നിട്ടും വേദന മാറാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവിടെ മാംസപിണ്ഡം രൂപപ്പെട്ടതായി കണ്ടെത്തിയത്.

ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും പണമില്ലാത്ത അവസ്ഥയിലാണ് ഹർഷിനയും കുടുംബവും. ഹർഷിനയുടെ തുടർചികിത്സയ്ക്കായി സമരസമിതിയുടെ നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിങ് ആരംഭിച്ചിരുന്നു.

Summary: Harshina, who has been suffering for nearly seven years due to a botched delivery operation at the Kozhikode Medical College Hospital, will undergo her fifth surgery today

TAGS :

Next Story