ഹര്‍ത്താല്‍ അക്രമം: ഇതുവരെ 281 കേസ്; 1013 അറസ്റ്റ്; 819 പേര്‍ കരുതല്‍ തടങ്കലില്‍
വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേര്‍ അറസ്റ്റിലായി
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേര്‍ അറസ്റ്റിലായി. 819 പേരെ കരുതല്‍ തടങ്കലിലാക്കിയതായി സംസ്ഥാന പൊലീസ് പത്രകുറിപ്പില്‍ അറിയിച്ചു.
കേസുകളുടെ വിശദവിവരങ്ങള്‍ ഇങ്ങനെ:
(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 24, 40, 151
തിരുവനന്തപുരം റൂറല്‍ - 23, 113, 22
കൊല്ലം സിറ്റി - 27, 169, 13
കൊല്ലം റൂറല്‍ - 12, 71, 63
പത്തനംതിട്ട - 15, 109, 2
ആലപ്പുഴ - 15, 19, 71
കോട്ടയം - 28, 215, 77
ഇടുക്കി - 4, 0, 3
എറണാകുളം സിറ്റി - 6, 4, 16
എറണാകുളം റൂറല്‍ - 17, 17, 22
തൃശൂര്‍ സിറ്റി -10, 2, 14
തൃശൂര്‍ റൂറല്‍ - 4, 0, 10
പാലക്കാട് - 6, 24, 36
മലപ്പുറം - 34, 123, 128
കോഴിക്കോട് സിറ്റി - 7, 0, 20
കോഴിക്കോട് റൂറല്‍ - 8, 8, 23
വയനാട് - 4, 26, 19
കണ്ണൂര്‍ സിറ്റി - 25, 25, 86
കണ്ണൂര്‍ റൂറല്‍ - 6, 10, 9
കാസര്‍ഗോഡ് - 6, 38, 34
Adjust Story Font
16