Quantcast

ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ പരാതി നൽകി യൂത്ത് ലീഗ്

മുസ്‌ലിംകൾ തീവ്രവാദികളാണെന്നായിരുന്നു പി.സി ജോർജിന്റെ പരാമർശം; പൊലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്ന് ആരോപണം

MediaOne Logo

Web Desk

  • Updated:

    2025-01-08 17:53:45.0

Published:

8 Jan 2025 3:20 PM GMT

ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ പരാതി നൽകി യൂത്ത് ലീഗ്
X

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം നടത്തിയതിന് ബിജെപി നേതാവ് പി.സി ജോർജിനെതിരെ പരാതി. മുസ്‌ലിംകൾ തീവ്രവാദികളാണെന്നായിരുന്നു ജോർജിന്റെ പരാമർശം.

സംഭവത്തിൽ യൂത്ത് ലീഗ് ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകി. പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും യൂത്ത് ലീഗ് ആരോപണമുന്നയിച്ചു. ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റിയാണ് പരാതി നൽകിയത്.

TAGS :

Next Story