മുഖ്യമന്ത്രിക്കോട്ട് തയ്യാറാക്കി വെച്ചിട്ടില്ല, പരിപാടികളിൽ പങ്കെടുക്കുന്നത് ജനങ്ങളുടെ ആഗ്രഹം കൊണ്ട്: തരൂർ
എല്ലാ ക്ഷണവും സ്വീകരിക്കുന്ന പോലെയാണ് എൻഎസ്എസിന്റെ ക്ഷണവും സ്വീകരിച്ചതെന്നും തരൂർ
കോഴിക്കോട്: കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ. മുഖ്യമന്ത്രിക്കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്നും പരിപാടികളിൽ പങ്കെടുക്കുന്നത് ജനങ്ങൾക്ക് തന്നെ കാണാൻ ആഗ്രഹമുള്ളത് കൊണ്ടാണെന്നും തരൂർ പറഞ്ഞു.
"മുഖ്യമന്ത്രിക്കോട്ട് തയ്ച്ചിട്ടില്ല. ആരാണ് കോട്ട് തയ്ക്കുന്നതെന്ന് ഇത് പറയുന്നവർ തന്നെ വ്യക്തമാക്കണം. പതിനാല് വർഷമായി ചെയ്യുന്ന കാര്യമാണ് ഇപ്പോഴും തുടരുന്നത്. നാട്ടുകാർക്ക് എന്നെ കാണണമെന്ന് ആവശ്യമുണ്ടെങ്കിൽ സമയം അനുസരിച്ച് അത് ചെയ്യും. ഇത് എല്ലാ രാഷ്ട്രീയക്കാരും ചെയ്യുന്ന കാര്യമാണ്. എല്ലാ ക്ഷണവും സ്വീകരിക്കുന്ന പോലെ എൻഎസ്എസിന്റെ ക്ഷണവും സ്വീകരിച്ചു, പ്രസംഗിച്ചു. അതിൽ കൂടുതലൊന്നും പറയേണ്ട കാര്യമില്ല". തരൂർ പറഞ്ഞു
തരൂരിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി പ്രചരണം നടത്തണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രമേശ് ചെന്നിത്തല,കെ.സി വേണുഗോപാൽ എന്നിവരടക്കമുള്ള നേതാക്കൾ പരസ്യമായി രംഗത്തെത്തുകയും മുഖ്യമന്ത്രി സ്ഥാനത്തിനായി ആരെങ്കിലും കോട്ട് തുന്നി വെച്ചിട്ടുണ്ടെങ്കിൽ അത് മടക്കി വെച്ചേക്കൂ എന്ന് കെ.സി വേണുഗോപാൽ പരിഹസിക്കുകയും ചെയ്തു. ഈ ആക്ഷേപങ്ങൾക്കായിരുന്നു ഇന്ന് തരൂരിന്റെ മറുപടി.
Adjust Story Font
16