ബിഎസ്എൻഎൽ സൊസൈറ്റി തട്ടിപ്പ്: അഞ്ച് ഡയറക്ടർമാരുടെ മുൻകൂർ ജാമ്യഹരജി കൂടി ഹൈക്കോടതി തള്ളി
44 കോടിയിലേറെ രൂപയുടെ ക്രമക്കേടാണ് സഹകരണ സംഘത്തിൽ നടന്നത്
ബിഎസ്എൻഎൽ എംപ്ലോയീസ് സൊസൈറ്റി തട്ടിപ്പ് കേസിൽ അഞ്ച് ഡയറക്ടർമാരുടെ മുൻകൂർ ജാമ്യഹരജി കൂടി ഹൈക്കോടതി തള്ളി. സോഫിയാമ്മ തോമസ്, കെ മനോജ് കൃഷ്ണൻ, അനിൽകുമാർ കെ എ, പ്രസാദ് രാജ്, മിനി മോൾ എന്നിവരുടെ ഹരജിയാണ് തള്ളിയത്. സഹകരണ സംഘത്തിൽ നടന്നത് ആസൂത്രിത സാമ്പത്തിക കുറ്റകൃത്യമാണെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഇത് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതികൾ കള്ളപ്പണം ഒളിപ്പിച്ച സ്ഥലം കണ്ടെത്തേണ്ടതുണ്ടെന്നും ഡയറക്ടർമാരെ വിശ്വസിച്ചാണ് നിക്ഷേപകർ പണം നൽകിയതെന്നും ചൂണ്ടിക്കാട്ടി. ആരോപണത്തിൽ നിന്ന് ഇവർക്ക് ഒഴിയാനാകില്ലെന്നും ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. 44 കോടി 14 ലക്ഷം രൂപയുടെ ക്രമക്കേടാണ് സഹകരണ സംഘത്തിൽ നടന്നത്.
Next Story
Adjust Story Font
16