'നോർക്ക റൂട്ടിൽ ജോലി നൽകാം എന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ വാങ്ങി': അഖില്‍ സജീവിനെതിരെ വീണ്ടും ആരോപണം
സി.പി.എമ്മിന് പരാതി നൽകിയതോടെയാണ് പണം തിരിച്ചുനൽകിയതെന്നും എറണാകുളത്തുള്ള അഭിഭാഷകൻ ശ്രീകാന്ത് ആരോപിച്ചു
എറണാകുളം: അഖിൽ സജീവിനെതിരെ കൂടുതൽ പേർ രംഗത്ത്. നോർക്ക റൂട്ടിൽ ജോലി നൽകാം എന്ന് പറഞ്ഞ് സജീവ് അഞ്ച് ലക്ഷം രൂപ വാങ്ങിയെന്ന് എറണാകുളത്തുള്ള അഭിഭാഷകൻ ശ്രീകാന്ത് ആരോപിച്ചു. സിപിഎമ്മിന് പരാതി നൽകിയതോടെയാണ് പണം തിരിച്ചുനൽകിയത്. തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അഖിലിനെ സി.ഐ.ടി.യു ജില്ലാ ഓഫീസ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതെന്നും ശ്രീകാന്ത് പറഞ്ഞു.
സി.പി.എം നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് പണം തിരിച്ചുനൽകിയത്. തവണകളായി മൂന്നു വർഷം കൊണ്ടാണ് പണം തിരിച്ചു നൽകിയത്. ചെറുപ്പക്കാരൻ അല്ലേ എന്ന പരിഗണന മൂലമാണ് അഖിലിനെതിരെ നേരത്തെ പരാതി നൽകാതിരുന്നതെന്നും കൂടുതൽ പേർ തട്ടിപ്പിനിരയാകാതിരിക്കാൻ ഇനി പരാതി നൽകാൻ തയ്യാറെന്നും ശ്രീകാന്ത് പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവും ഇടനിലക്കാരനായ പത്തനംതിട്ട സി.ഐ.ടി.യു ജില്ലാ മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവും പണം തട്ടിയെന്നാണ് പരാതി. മകന്റെ ഭാര്യയുടെ നിയമനത്തിന് വേണ്ടി പണം നൽകിയ മലപ്പുറം സ്വദേശി ഹരിദാസാണ് പരാതി നൽകിയത്.
Adjust Story Font
16