കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി
കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് മരുന്ന് ക്ഷാമത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന പ്രതിസന്ധിയിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കേന്ദ്ര നടപടിക്ക് പിന്നിൽ രാഷ്ട്രീയമെന്ന് സംശയമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
75 കോടി രൂപ കുടിശ്ശികയായതോടെ മരുന്ന് വിതരണക്കാർ മരുന്നും സർജിക്കൽ ഉപകരണങ്ങളും നൽകുന്നത് നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഒരാഴ്ചയോളമായി മെഡിക്കൽ കോളജിൽ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവൻ എം.പി ഇന്ന് മെഡിക്കൽ കോളജിൽ ഏകദിന ഉപവാസ സമരം നടത്തുകയാണ്.
Next Story
Adjust Story Font
16