Quantcast

കാസർകോട് ഭക്ഷ്യവിഷബാധാ മരണം: ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കാസർക്കാട് തലക്ലായിൽ അഞ്ജുശ്രീ പാർവതി മരിച്ച സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്

MediaOne Logo

Web Desk

  • Updated:

    2023-01-07 06:41:49.0

Published:

7 Jan 2023 5:32 AM GMT

കാസർകോട് ഭക്ഷ്യവിഷബാധാ മരണം: ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
X

തിരുവനന്തപുരം: കാസർകോട്ട് പെൺകുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടി. ഇതു സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.

കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് ഇന്നു മരിച്ചത്. കാസർകോടെ ഹോട്ടലിൽനിന്ന് കുഴിമന്തി ഓൺലൈനിൽ വരുത്തികഴിച്ചതിനു പിന്നാലെയാണ് മരണമെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ഇന്നു രാവിലെയാണ് മരിച്ചത്.

മരണത്തിൽ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുഴിമന്തി കഴിച്ചതിനു പിന്നാലെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഡിസംബർ 31നാണ് അഞ്ജുശ്രീയും കുടുംബവും ഓൺലൈനിൽ ഭക്ഷണം വരുത്തി കഴിച്ചത്. ഇതിനു പിന്നാലെ അവശത അനുഭവപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

Summary: Kerala Health Minister Veena George seeks report on girl's death in Kasaragod, allegedly due to food poisoning

TAGS :
Next Story