Quantcast

'സർക്കാർ ആശാ വർക്കർമാർക്കൊപ്പം' സമരത്തിൽ മീഡിയവണിനോട് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്

'കേന്ദ്രം തരാനുള്ള 100 കോടി തന്നിരുന്നെങ്കിൽ ആശമാർ സമരത്തിലേക്ക് പോകേണ്ട സ്ഥിതി വരുമായിരുന്നില്ല'

MediaOne Logo

Web Desk

  • Updated:

    21 Feb 2025 1:02 PM

Published:

21 Feb 2025 10:53 AM

സർക്കാർ ആശാ വർക്കർമാർക്കൊപ്പം സമരത്തിൽ മീഡിയവണിനോട് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്
X

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിൽ സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിന് പിന്നാലെ മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്. സർക്കാർ ആശവർക്കർമാരോടൊപ്പമാണെന്ന് വീണ ജോർജ് മീഡിയവണിനോട് പറഞ്ഞു.

'സർക്കാർ ആശാ വർക്കർമാർക്കൊപ്പമാണ്. 7000 രൂപയും ഇൻസെന്റീവും മറ്റ് പുറമേ ആനുകൂല്യങ്ങളും ആശമാർക്കുണ്ട്. 10000ന് മുകളിൽ വരെ ലഭിക്കുന്ന ആശമാരുടെ. ഓണറേറിയത്തിൽ ഏറ്റവും കൂടുതൽ നൽകുന്ന സംസ്ഥാനം കേരളമാണ്. എന്നാൽ, ഇൻസെന്റീവ് സംബന്ധിച്ചുള്ള മാനദണ്ഡം നിശ്ചയിച്ചത് കേന്ദ്രമാണ്. ആശമാർക്കൊപ്പം ഡൽഹിയിൽ പോയി കേന്ദ്രത്തിനെതിരെ എത്ര ദിവസം വേണമെങ്കിലും സമരം ചെയ്യാം. കേന്ദ്രം തരാനുള്ള 100 കോടി തന്നിരുന്നെങ്കിൽ ആശമാർ സമരത്തിലേക്ക് പോകേണ്ട സ്ഥിതി വരുമായിരുന്നില്ല.' മന്ത്രി പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഓണറേറിയും ആയിരം രൂപ മാത്രമായിരുന്നെനും എൽഡിഎഫ് സർക്കാരാണ് ഏഴ് ഇരട്ടിയാക്കി വർധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ആശമാർക്ക് വേതനം വർദ്ധിപ്പിച്ചു കൊടുക്കണമെന്ന് തന്നെയാണ് നിലപാട്. കേന്ദ്രം തരാൻ ഉള്ളതിൽ നിന്ന് ഒരു രൂപ തന്നിട്ടില്ല. വീണ്ടും തുക ആവശ്യപ്പെട്ട് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും.കേന്ദ്രത്തിനെതിരെ ഡൽഹിയിൽ പോയി ആശമാർക്കൊപ്പം എത്ര ദിവസം വേണമെങ്കിലും സമരം ചെയ്യാൻ തയ്യാറാണ് താനെന്നും മന്ത്രി പറഞ്ഞു.

ആശാ വർക്കർമാരുടെ സമരം വേഗം പരിഹരിക്കണമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

Watch Video Report :


TAGS :

Next Story