ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്
ബെഡിൽ നിന്ന് എഴുന്നേറ്റെന്നും മകനോട് നിയമസഭാ സമ്മേളനത്തെക്കുറിച്ച് സംസാരിച്ചെന്നും മന്ത്രി പറഞ്ഞു
എറണാകുളം: കലൂർ സ്‌റ്റേഡിയത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ബെഡിൽ നിന്ന് എഴുന്നേറ്റ എംഎൽഎ സഹായത്തോടെ കസേരയിൽ ഇരുന്നെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എംഎൽഎയെ അടുത്ത ഒരാഴ്ച കൂടി ഐസിയുവിൽ തുടരും. മകനോട് ഉമാ തോമസം നിയമസഭാ സമ്മേളനത്തെക്കുറിച്ച് സംസാരിച്ചെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
അൻവർ സാദത്ത് എംഎൽഎ, കളമശ്ശേരി മെഡിക്കൽ കോളജ് സുപ്രണ്ട് ഗണേഷ് മോഹൻ തുടങ്ങിയവർ ആശുപത്രിയിലുണ്ടായിരുന്നു.
Next Story
Adjust Story Font
16