Quantcast

ഉഷ്ണതരംഗത്തിനു സാധ്യത; പാലക്കാട്ടും കോഴിക്കോട്ടും ഇന്ന് യെല്ലോ അലെർട്ട്

ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ സാധാരണയെക്കാൾ മൂന്നു മുതൽ അഞ്ചുവരെ ഡിഗ്രി അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്

MediaOne Logo

Web Desk

  • Published:

    3 May 2024 8:22 AM GMT

Heat is rising in various provinces of Oman
X

തിരുവനന്തപുരം: പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഉഷ്ണതരംഗത്തിനു സാധ്യത. ഇരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉയർന്ന രാത്രി താപനിലക്കും സാധ്യതയുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ സാധാരണയെക്കാൾ മൂന്നു മുതൽ അഞ്ചുവരെ ഡിഗ്രി അധിക താപനിലയാണ് രേഖപ്പെടുത്തുന്നത്.

മെയ് മൂന്നു മുതൽ ഏഴു വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യ വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനിടയുണ്ട്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മെയ് മൂന്നു മുതൽ ഏഴുവരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്ന് ഉയർന്ന രാത്രി താപനില തുടരാൻ സാധ്യത.

Summary: Heat wave is likely in Palakkad and Kozhikode districts today. Central Meteorological Department has announced yellow alert in both the districts

TAGS :

Next Story