Quantcast

താപനില മാറ്റമില്ലാതെ തുടരുന്നു; ഒമ്പത് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

ആശ്വാസമായി വേനല്‍ മഴക്ക് സാധ്യത

MediaOne Logo

Web Desk

  • Updated:

    2024-03-31 01:06:07.0

Published:

31 March 2024 1:04 AM GMT

heat,kerala climate,Climate Of Kerala, weather update ,latest malayalam news,ചൂട് കൂടുന്നു,കാലാവസ്ഥാമുന്നറിയിപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന താപനില മാറ്റമില്ലാതെ തുടരുന്നു. ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ്.

കൊല്ലം, തൃശൂര്‍, പാലക്കാട്,പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പൊള്ളുന്ന ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി വേനല്‍ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


TAGS :

Next Story