Quantcast

ഒന്ന് തോർന്നപ്പോൾ കഴിഞ്ഞെന്ന് കരുതിയോ! വരുന്നുണ്ട് പെരുമഴ

അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2024-07-12 13:42:31.0

Published:

12 July 2024 11:36 AM GMT

The rainy season is coming; Warning to be careful,latest news malayalamവരുന്നത് പെരുമഴക്കാലം; ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട,കോട്ടയം ,കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള ഒൻപത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ ഉണ്ടാകും. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനം പാടില്ല.

നേരത്തെ 10 ജില്ലകളിൽ ആയിരുന്നു യെല്ലോ അലർട്ട്. അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. നാളെ അതിശക്തമായ മഴ സംസ്ഥാനത്തുടനീളമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണ് മുന്നറിയിപ്പ്.


TAGS :

Next Story