സംസ്ഥാനത്ത് വ്യാപക മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: തുലാവർഷം ഇന്ന് കേരളതീരത്ത് എത്താൻ സാധ്യത. സംസ്ഥാനത്ത് വ്യാപകമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും.
ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്.
ഇന്നലെയോടെ വടക്കു കിഴക്കൻ മൺസൂൺ തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ എത്തിയതായി കാലാവസ്ഥ അന്വേഷണ കേന്ദ്രം അറിയിച്ചു. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല.
Next Story
Adjust Story Font
16