Quantcast

സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഉരുൾപൊട്ടലിന് സാധ്യതയുള്ള മേഖലയില്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-10-20 01:08:17.0

Published:

20 Oct 2021 12:52 AM GMT

സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
X

സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 11 ജില്ലകളിലും നാളെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്ന് റവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം സജീവമായതിനാല്‍ സംസ്ഥാനത്ത് ഇന്ന് മുതൽ ശനിയാഴ്ച വരെ അതിതീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിലും നാളെ കണ്ണൂർ, കാസർകോഡ് ജില്ലകൾ ഒഴികെ മറ്റു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചതെങ്കിലും റെഡ് അലർട്ടിന് സമാനമായ മുൻകരുതൽ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടർമാർക്ക് നി്ർദേശം നൽകിയെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

കിഴക്കൻ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും മഴ കനക്കുക. അതിനാല്‍ ഉരുൾപൊട്ടലിന് സാധ്യതയുള്ള മേഖലയില്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

TAGS :

Next Story