Quantcast

അതിതീവ്ര മഴ: എട്ട് ജില്ലകളിൽ നാളെ അവധി

മലപ്പുറത്ത് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ജില്ലാ കളക്ടർ

MediaOne Logo

Web Desk

  • Updated:

    2024-07-16 17:19:32.0

Published:

16 July 2024 3:43 PM GMT

rain keralaHeavy rains: Holiday tomorrow in seven districts,latest rain news malayalam അതിതീവ്ര മഴ: എഴ് ജില്ലകളിൽ നാളെ അവധി
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തത്തോടെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട്, വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, തൃശുർ, കോട്ടയം എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

കണ്ണൂരിൽ കോളജുകൾക്ക് നാളത്തെ അവധി ബാധകമല്ല. പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന നെടുമ്പ്രയാർ എം.ടി.എൽ.പി സ്കൂളിനും വെണ്ണിക്കുളം സെന്റ് ബഹനാന്സ് യു.പി സ്കൂളിനും കളക്ടറാണ് അവധി പ്രഖ്യാപിച്ചു.

അതേസമയം, മലപ്പുറം ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു. കോഴിക്കോടും, വയനാടും, ഇടുക്കിയിലും എം.ആർ.എസ് സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

TAGS :

Next Story