Quantcast

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും: ജില്ലകൾക്ക് മുന്നറിയിപ്പ്

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

MediaOne Logo

Web Desk

  • Published:

    22 Nov 2023 11:42 AM GMT

Rain ,Yellow alert in six districts,rain alert in kerala,kerala rain,rain alert,rain in kerala,heavy rain in kerala,rains in kerala
X

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്ക് സാധ്യത. ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. 10 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലാണ് ഓറഞ്ച് അലേർട്ടുള്ളത്. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുമുണ്ട്. ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ നേരത്തെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് യെല്ലോ അലേർട്ടാക്കി മാറ്റുകയായിരുന്നു. മലയോര മേഖലയിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശിയേക്കാം.

TAGS :

Next Story