Quantcast

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം; ഉത്തരവിട്ട് വിവരാവകാശ കമ്മീഷണർ

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ടാണ് ഹേമ കമ്മറ്റിയുടേത്

MediaOne Logo

Web Desk

  • Updated:

    2024-07-06 06:49:22.0

Published:

6 July 2024 6:38 AM GMT

Hema committee
X

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. ആർ.ടി.ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ ഒരു വിവരവും മറച്ച് വെയ്ക്കരുതെന്ന് വിവരാവകാശ കമ്മീഷണർ ഡോ എ അബ്ദുൽ ഹക്കീം ഉത്തരവിൽ പറയുന്നു. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടാണ് ഹേമ കമ്മറ്റിയുടെത്. നൽകാനാവാത്ത വിവരങ്ങൾ സെക്ഷൻ 10-എ പ്രകാരം വേർതിരിച്ച് ബാക്കി മുഴുവൻ ഭാ​ഗവും പുറത്ത് വിടണം എന്ന് ഉത്തരവിലുണ്ട്.

2019 ഡിസംബർ 31നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടായിരുന്നു ഇത്. ഈ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം സാംസ്കാരിക വകുപ്പ് അം​ഗീകരിച്ചിരുന്നില്ല. പലരുടെയും സ്വകാര്യതകൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്നതിനാൽ അവ പുറത്തുവിടാൻ കഴിയില്ലെന്നായിരുന്നു വിവരാവകാശനിയമപ്രകാരം റിപ്പോർട്ട് തേടിയപ്പോൾ ലഭിച്ചിരുന്ന മറുപടി.

ഈ മാസം 25നകം റിപ്പോർട്ട് അപേക്ഷകർക്ക് നൽകണം. റിപ്പോർട്ട് പുറത്തുവിടാത്ത ഉദ്യോ​ഗസ്ഥ നിലപാടിനെ വിവരാവകാശ കമ്മീഷൻ വിമർശിച്ചു. സാംസ്കാരിക വകുപ്പ് മുൻവിധിയോടെയാണ് വിവരങ്ങൾ നിഷേധിച്ചതെന്നും കമ്മീഷൻ പറയുന്നു.

TAGS :

Next Story