Quantcast

ആരോപണങ്ങളിൽ ആദ്യം ആക്ട് ചെയ്യേണ്ടത് ഹേമയായിരുന്നു, അവർ ജസ്റ്റിസ് ആയിരുന്നില്ലേ?; രൂക്ഷവിമർശനവുമായി ഫെഫ്ക

ആരോപണം നേരിടുന്നവരെ സസ്പെൻഡ് ചെയ്യുമെന്ന നിലപാടിനു പിന്നാലെയാണ് ഫെഫ്കയുടെ വിമർശനം ‌

MediaOne Logo

Web Desk

  • Published:

    31 Aug 2024 10:52 AM GMT

Hey May was the first to act on the charges, wasnt she a justice?; Fefka with severe criticism, latest news malayalam  ആരോപണങ്ങളിൽ ആദ്യം ആക്ട് ചെയ്യേണ്ടത് ഹേ മയായിരുന്നു, അവർ ഒരു ജസ്റ്റിസ് ആയിരുന്നില്ലേ?; രൂക്ഷവിമർശനവുമായി ഫെഫ്ക
X

കൊച്ചി: സിനിമാ മേഖലയിലെ വെളിപ്പെടുത്തലുകൾക്കു വഴിതുറന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയ സമിതി അധ്യ​ക്ഷ ജസ്റ്റിസ് ഹേമയെ രൂക്ഷമായി വിമർശിച്ച് മലയാള സിനിമാ രംഗത്തെ സാങ്കേതിക പ്രവർത്തകരുടെയും സംവിധായകരുടെയും സംഘടനയായ ഫെഫ്ക (Film Employees Federation of Kerala). നടിമാർക്കെതിരെയുള്ള ലൈം​ഗിക പീഡനങ്ങൾ ഉൾപ്പെടെയുള്ള ​ഗുരുതരമായ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആ സമയം തന്നെ ഉണർന്നു പ്രവർത്തിക്കേണ്ട ആളായിരുന്നു ഹേമ. സംഭവത്തിൽ ആദ്യം ആക്ട് ചെയ്യേണ്ടതും ഹേമയായിരുന്നെന്നും അവർ ഒരു ജസ്റ്റിസ് ആയിരുന്നല്ലോ എന്നും ഫെഫ്ക കുറ്റപ്പെടുത്തി.

ആരോപണം നേരിടുന്നവർ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാൽ അവരെ സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്യുമെന്നും പൊലീസിൽ അറിയിക്കേണ്ട വിഷയങ്ങൾ പൊലീസിൽ അറിയിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. അത്തരം കാര്യങ്ങളിൽ ഒത്തുതീർപ്പ് സമീപനം ഇല്ലെന്നും വനിതകളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും ബി. ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നിലപാടിൻറെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവെച്ചിരുന്നു. സാ​മൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഫെഫ്ക പരാജയമാണെന്ന കടുത്ത വിമർശനവും അദ്ദേഹം രാജിക്ക് ശേഷം ആരോപിച്ചു. എന്നാൽ ആഷിഖ് അബുവിൻ്റെ രാജി വിചിത്രമെന്നായിരുന്നു ഫെഫ്കയുടെ പ്രതികരണം. തുടർന്ന് ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്നും അടച്ച തുക തിരികെ നൽകാനും ഫെഫ്ക തീരുമാനിച്ചു.

TAGS :

Next Story