Quantcast

'കൺസെഷന്‍റെ പേരിൽ വിദ്യാർത്ഥികളോട് വിവേചനം അരുത്'; ബസ് ജീവനക്കാരോട് ഹൈക്കോടതി

മറ്റു യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണം

MediaOne Logo

Web Desk

  • Updated:

    2023-08-07 15:29:42.0

Published:

7 Aug 2023 3:27 PM GMT

High Court against discrimination to students in private buses, Kerala High Court, discrimination against students in private buses, students bus concession
X

കൊച്ചി: കൺസെഷൻ നൽകുന്നതിന്‍റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റു യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണം. വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാനനില തകരാറിലാകാൻ കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കോടതി പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്. ബസ് കൺസെഷൻ നിരക്ക് പരിഷ്‌ക്കരണം സർക്കാരിന്റെ നയപരമായ കാര്യമാണെന്നും കോടതി പറഞ്ഞു. മാറിയ സാഹചര്യം വിദ്യാർത്ഥി സംഘടനകളും സർക്കാരും പരിഗണിക്കണമെന്നും കോടതി അറിയിച്ചു.

ബസ് ജീവനക്കാർക്കെതിരായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.

Summary: High Court says bus staff should not discriminate against students in the name of concessions

TAGS :

Next Story