ഡോക്ടർമാർക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി
എന്ത് കാരണത്തിന്റെ പേരിലായാലും ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങൾ ന്യായീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി
കൊച്ചി: ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ അംഗീകരിക്കാൻ കഴിയാത്തതെന്ന് ഹൈക്കോടതി. അതിക്രമം തടയാൻ നിയമനിർമാണം അടക്കമുള്ള കാര്യങ്ങൾ സർക്കാർ ആലോചിക്കണം. ഇത്തരംസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം. എന്ത് കാരണത്തിന്റെ പേരിലായാലും ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങൾ ന്യായീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്തും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് മർദനമേറ്റത് ഉൾപ്പെടെ അടുത്തിടെ ഡോക്ടർമാർക്ക് നേരെയുണ്ടായ ആക്രമണങ്ങളെല്ലാം ഇന്ന് വാദം കേൾക്കവെ ഹൈക്കോടതിയുടെ പരിഗണനയിലേക്ക് ഹരജിക്കാർ കൊണ്ടുവന്നിരുന്നു. മാർച്ച് 30 ന് കേസ് വീണ്ടും പരിഗണിക്കും അന്നേദിവസം സംസ്ഥാന സർക്കാരിനോട് കേസിലെ നിലപാട് അറിയിക്കാനാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16