'ചാൻസലർ പിള്ളേര് കളിക്കുന്നു'; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കേരള സെനറ്റ് അംഗങ്ങൾ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. വ്യക്തിയെ ഇഷ്ടമല്ലെന്ന് കരുതി പ്രീതി പിൻവലിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
കൊച്ചി: ചാൻസലർക്കെതിരെ വിമർശനവുമായി ഹൈക്കോടതി. ചാൻസർ പിള്ളേര് കളിക്കുന്നുവെന്ന് പറഞ്ഞ കോടതി ഉന്നത സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് ഓർമിപ്പിച്ചു. കേരള സെനറ്റ് അംഗങ്ങൾ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. വ്യക്തിയെ ഇഷ്ടമല്ലെന്ന് കരുതി പ്രീതി പിൻവലിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
നേരത്തെ ഈ കേസുമായിവുമായി ബന്ധപ്പെട്ട് ഒരു സമവായ ഫോർമുല ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നോട്ടുവെച്ചിരുന്നു. സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ തീരുമാനിക്കാൻ സെനറ്റ് അംഗങ്ങൾ തയ്യാറാവുകയാണെങ്കിൽ സെനറ്റിൽനിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി റദ്ദാക്കാമെന്നായിരുന്നു കോടതിയുടെ ഫോർമുല. ഇത് രണ്ട് പക്ഷവും അംഗീകരിക്കാത്തതാണ് രൂക്ഷവിമർശനത്തിന് കാരണമായത്.
വിദ്യാർഥികളുടെ ഭാവിയാണ് പ്രധാനമെന്നാണ് കേസിന്റെ തുടക്കം മുതൽ കോടതി സ്വീകരിച്ച നിലപാട്. ഹരജിയിൽ നാളെയും വാദം തുടരും. നാളെ തീരുമാനമായില്ലെങ്കിൽ കേസ് പരിഗണിക്കേണ്ടെന്ന നിലപാടിലേക്ക് എത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
Adjust Story Font
16