Quantcast

ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിർമാണം നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം

ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ ഓഫീസുകളുടെ നിർമാണം അടിയന്തരമായി നിർത്തിവയ്ക്കാനാണ് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-22 11:19:28.0

Published:

22 Aug 2023 9:12 AM GMT

High Court order to stop the construction of CPM offices
X

ഇടുക്കി: ഇടുക്കിയിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം. ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ ഓഫീസുകളുടെ നിർമാണം അടിയന്തരമായി നിർത്തിവയ്ക്കാനാണ് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം.

നിർമാണ പ്രവർത്തനങ്ങൾ തടയാൻ ആവശ്യമെങ്കിൽ കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിർദേശം നൽകി.

ശാന്തൻപാറയിലെ ഓഫീസ് നിർമാണത്തിൽ വ്യാപക ക്രമക്കേട് ഉണ്ടെന്നാരോപിച്ച് കോൺഗ്രസ് നേരത്തേ രംഗത്തെത്തിയിരുന്നു. കെട്ടിടങ്ങളുടെ നിർമാണം എൻഒസി ഇല്ലാതെയാണ് നടത്തിയിട്ടുള്ളത് എന്നായിരുന്നു കലക്ടറുടെ കണ്ടെത്തലും. ഇതനുസരിച്ച് നിർമാണപ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോയും നൽകി. എന്നാൽ ഇതിന് ശേഷവും നിർമാണപ്രവർത്തനങ്ങൾ തുടരുകയും ദേശീയമാധ്യമങ്ങൾ ഉൾപ്പടെ ഇത് ചർച്ച ചെയ്യുകയും ചെയ്തു. ഈ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മൂന്നാറിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച ബെഞ്ച് അടിയന്തരമായി നിർമാണം നിർത്തി വയ്ക്കണമെന്ന് നിർദേശം നൽകിയത്.

TAGS :

Next Story