Quantcast

കാലിക്കറ്റ് സെനറ്റ്; ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ളവർ നൽകlയ ഹർജിയിലാണ് കോടതി ഇടപെടൽ

MediaOne Logo

Web Desk

  • Published:

    22 Dec 2023 4:05 PM

High Court orders police protection to eight Calicut University Senate members nominated by Governor
X

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത 8 അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ളവർ നൽകlയ ഹർജിയിലാണ് കോടതി ഇടപെടൽ. എസ്. എഫ്. ഐ നേതാക്കൾക്ക് പ്രത്യേക ദൂതൻ മുഖേന ഹൈക്കോടതി നോട്ടീസ് നൽകി.

ചാൻസലറുടെ നോമിനിയായി സെനറ്റിൽ പങ്കെടുക്കാനെത്തിയ തങ്ങളെ എസ്എഫ്‌ഐ പ്രവർത്തകർ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അംഗങ്ങൾ ആരോപിക്കുന്നത്. അതിനാൽ തന്നെ പൊലീസ് സംരക്ഷണം നൽകി സെനറ്റിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

TAGS :

Next Story