Quantcast

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ മദ്യം നൽകി ബലാത്സംഗം ചെയ്തു; അഭിഭാഷകന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

പ്രതി അഭിഭാഷക ജോലിക്ക് തന്നെ കളങ്കമാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ

MediaOne Logo

Web Desk

  • Published:

    22 March 2025 9:21 AM

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ മദ്യം നൽകി ബലാത്സംഗം ചെയ്തു; അഭിഭാഷകന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
X

എറണാകുളം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ മദ്യം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ അഭിഭാഷകന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തള്ളി. ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തോട്ടത്തിൽ നൗഷാദിന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്.

2022ൽ പെൺകുട്ടിയെ കോഴഞ്ചേരിയിലെ ഹോട്ടലിൽ എത്തിച്ച് നിർബന്ധിച്ച് മദ്യം നൽകി പീഡിപ്പിച്ചു എന്നാണ് കേസ്. പെൺകുട്ടി അന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. അകന്നു കഴിയുന്ന ദമ്പതികളുടെ മകളായ വിദ്യാർത്ഥിയെ ബന്ധുവായ യുവതിയാണ് അഭിഭാഷകന് പരിചയപ്പെടുത്തിയത്. പ്രതി അഭിഭാഷക ജോലിക്ക് തന്നെ കളങ്കമാണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.

TAGS :

Next Story