Quantcast

മാസപ്പടി കേസിൽ ടി.വീണക്ക് ആശ്വാസം; എസ്എഫ്ഐഒ റിപ്പോർട്ടിൽ തുടർ നടപടികൾ വിലക്കി ഹൈക്കോടതി

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കടക്കം സമൻസ് അയക്കുന്നത് തൽക്കാലം തടഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-04-16 07:42:06.0

Published:

16 April 2025 1:10 PM IST

മാസപ്പടി കേസിൽ ടി.വീണക്ക് ആശ്വാസം;  എസ്എഫ്ഐഒ റിപ്പോർട്ടിൽ തുടർ നടപടികൾ വിലക്കി ഹൈക്കോടതി
X

കൊച്ചി : മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്തിമ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് വിലക്ക്. കേസില്‍ നിലവിലെ സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സിഎംഎആര്‍എല്ലിന്റെ ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി, കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയ്ക്കടക്കം സമൻസ് അയക്കുന്നത് തൽക്കാലം തടഞ്ഞു.രണ്ട് മാസത്തേക്ക് തുടർനടപടികൾ പാടില്ലെന്നും കോടതി പറഞ്ഞു. ഹരജി അവധിക്കാലത്തിന് ശേഷം വീണ്ടും പരിഗണിക്കും.


TAGS :

Next Story