Quantcast

കൊച്ചി വൈറ്റിലയിലെ സൈനിക ഫ്ലാറ്റ് ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കണമെന്ന് ഹൈക്കോടതി

ബലക്ഷയത്തെ തുടർന്ന് താമസക്കാർ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്

MediaOne Logo

Web Desk

  • Updated:

    3 Feb 2025 2:36 PM

Published:

3 Feb 2025 1:43 PM

കൊച്ചി വൈറ്റിലയിലെ സൈനിക ഫ്ലാറ്റ് ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: കൊച്ചി വൈറ്റിലയിലെ ചന്ദർകുഞ്ച് സൈനിക ഫ്ലാറ്റ് ടവറുകൾ പൊളിച്ച് പുതിയത് നിർമിക്കണമെന്ന് ഹൈക്കോടതി. ബലക്ഷയത്തെ തുടർന്ന് താമസക്കാർ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഫ്ലാറ്റിന് ബലക്ഷയമുണ്ടെന്ന വാർത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.

സമുച്ചയത്തിലെ 'ബി', 'സി' ടവറുകളാണ് പൊളിക്കേണ്ടത്. താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കണമെന്നും ഒഴിപ്പിക്കുന്നവർക്ക് വാടകയിനത്തിൽ പ്രതിമാസം പണം നൽകണമെന്നും കോടതി അറിയിച്ചു. ടവറുകൾ പൊളിച്ചു മാറ്റുന്നത്, പുതിയത് നിർമിക്കുന്നത്, താമസക്കാരെ ഒഴിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി ജില്ലാ കലക്ടർ രണ്ടാഴ്ചയ്ക്കുള്ളിൽ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

വാർത്ത കാണാം:

TAGS :

Next Story