Quantcast

മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് വർധിപ്പിക്കണമെന്ന് ഹൈക്കോടതി; പുതിയ ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് നിർദേശം

ഹയർ സെക്കൻഡറി മേഖലയിൽ ജില്ല കടുത്ത അസൗകര്യം നേരിടുന്നെന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതിയുടെ ഇടപെടൽ

MediaOne Logo

Web Desk

  • Updated:

    2022-07-07 01:14:35.0

Published:

7 July 2022 1:01 AM GMT

മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് വർധിപ്പിക്കണമെന്ന് ഹൈക്കോടതി; പുതിയ ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് നിർദേശം
X

കൊച്ചി: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ ഇടപെട്ട് ഹൈക്കോടതി. പുതിയ ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന് നിർദേശം. ഹയർ സെക്കൻഡറി മേഖലയിൽ ജില്ല കടുത്ത അസൗകര്യം നേരിടുന്നെന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. ഇക്കാര്യത്തിൽ ഉടനടി തീരുമാനമെടുക്കണമെന്നാണ് നിർദേശം.

ജില്ലയിൽനിന്ന് ഈ വർഷം 77,691 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. അധിക ബാച്ചും പുതിയ ബാച്ചും തുടങ്ങാനാണ് ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നൽകിയിട്ടുള്ളത്. ജില്ലയിലെ പ്ലസ് വൺ വിദ്യാർഥികളുടെ പ്രശ്‌നത്തിൽ ഇടപെടാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

മുന്നിയൂർ ഹയർസെക്കൻഡറി സ്‌കൂളിൽ മൂന്ന് മാസത്തിനകം കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, സയൻസ് വിഷയങ്ങളിൽ മൂന്ന് അധിക ബാച്ച് അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് പുതിയ ഉത്തരവിട്ടിട്ടുള്ളത്.എന്നാൽ മുന്നിയൂർ സ്‌കൂളിന്റെ കാര്യത്തിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.

TAGS :

Next Story