Quantcast

നാലുവർഷ ബിരുദം; കോളേജ് അധ്യാപകർക്ക് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ക്ലാസ്

എല്ലാ യൂണിവേഴ്സിറ്റികളിലെയും അധ്യാപകരും വകുപ്പ് തലവൻമാരും പങ്കെടുക്കണമെന്നാണ് ഉത്തരവ്

MediaOne Logo

Web Desk

  • Published:

    17 Jun 2024 6:40 AM GMT

നാലുവർഷ ബിരുദം; കോളേജ് അധ്യാപകർക്ക് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ക്ലാസ്
X

തിരുവനന്തപുരം: നാലുവർഷ ബിരുദം നടപ്പാക്കുന്നതിൽ കോളേജ് അധ്യാപകർക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദുവിൻറെ ക്ലാസ്. ഈ മാസം 28ന് ഉച്ചക്ക് രണ്ടുമുതൽ നാലുമണി വരെയാണ് ക്ലാസ്. എല്ലാ യൂണിവേഴ്സിറ്റികളിലെയും അധ്യാപകരും വകുപ്പ് തലവൻമാരും പങ്കെടുക്കണമെന്നാണ് ഉത്തരവ്. ഉത്തരവ് ചട്ടവിരുദ്ധമെന്ന് പറഞ്ഞ് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.

നാലുവർഷ ബിരു​ദം അടുത്ത മാസം ഒന്നാം തീയതിയാണ് സംസ്ഥാനതലത്തിൽ ഔദ്യോ​ഗികമായി ഉത്​ഘാടനം ചെയ്യുന്നത്. അതിന് മുന്നോടിയായാണ് ഇത്തരത്തിലൊരു ക്ലാസ് നടപ്പിലാക്കുന്നത്.

അന്നേ ദിവസം ഉച്ചയ്ക്ക് മുതൽ സ്ഥാപനത്തിന് അവധി നൽകി എല്ലാ അധ്യാപകരും ക്ലാസിൽ പങ്കെടുക്കണമെന്നാണ് ഉത്തരവ്. കോളേജ് പ്രിൻസിപ്പളുമാർ ക്ലാസിനെക്കുറിച്ചുള്ള റിപ്പോർട്ട് സർവകലാശാലകൾക്ക് സമർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

TAGS :

Next Story