Quantcast

ഹൈറിച്ച് തട്ടിപ്പ്: പ്രതികൾ ആദ്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകട്ടെയെന്നു കോടതി

കേരളത്തിനകത്തും പുറത്തുമായി നടന്ന തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തേണ്ടതിനാൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാണ് ഇ.ഡിയുടെ ആവശ്യം

MediaOne Logo

Web Desk

  • Published:

    6 Feb 2024 8:36 AM GMT

The Ernakulam court has asked the accused to first appear before the investigating officers in the Highrich scam case, Highrich scam case followups
X

കൊച്ചി: ഹൈറിച്ച് തട്ടിപ്പ് കേസിൽ പ്രതികൾ ആദ്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകട്ടെയെന്നു കോടതി. ഹൈറിച്ച് ഉടമകളായ കെ.ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കവേയായിരുന്നു എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഇക്കാര്യം അറിയിച്ചത്. എപ്പോൾ ഹാജരാകാൻ കഴിയുമെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചു.

ഇക്കാര്യത്തിൽ നാളെ മറുപടി പറയാമെന്ന് പ്രതിഭാഗം അറിയിച്ചതോടെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ഉണ്ടാകുമോ എന്നത് ഇപ്പോൾ പറയാനാകില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കേരളത്തിനകത്തും പുറത്തുമായി നടന്ന തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തേണ്ടതിനാൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാണ് ഇ.ഡിയുടെ ആവശ്യം.

Summary: The Ernakulam court has asked the accused to first appear before the investigating officers in the Highrich scam case

TAGS :

Next Story