ഇസ്ലാമിക വസ്ത്ര വിലക്ക്: കോടതി വിധി ദൗർഭാഗ്യകരം- ടി.പി അബ്ദുല്ലകോയ മദനി
ഹിജാബിന്റെ പേരിൽ വീണ്ടും ജനം തെരുവിലിറങ്ങുന്ന സാഹചര്യം രാജ്യത്തിന്റെ യശസ്സിന് കളങ്കമേൽപ്പിക്കും. മൗലികവകാശങ്ങൾക്കു വിലക്കുവെക്കുന്നത് രാജ്യത്തെ അസഹിഷ്ണുതയാണ് വെളിപ്പെടുത്തുന്നതെന്നും മദനി പറഞ്ഞു.
കർണാടക ക്യാമ്പസുകളിലെ ഹിജാബ് വിലക്ക് ശരിവെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിധി ആശങ്കാജനകമാണെന്ന് കെഎൻഎം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി അഭിപ്രായപ്പെട്ടു. ഇസ്ലാമിക വസ്ത്രം ധരിക്കുവാനുള്ള പെൺകുട്ടികളുടെ മൗലികാവകാശത്തെ കോടതി കാണാതെപോയത് ദൗർഭാഗ്യകരമാണ്. വസ്ത്ര വൈവിധ്യം നിലനിൽക്കുന്ന ഒരു രാജ്യത്ത് മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുള്ള അവകാശത്തെ തടയുന്നത് നീതിയാണോയെന്നു വീണ്ടുവിചാരം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിജാബിന്റെ പേരിൽ വീണ്ടും ജനം തെരുവിലിറങ്ങുന്ന സാഹചര്യം രാജ്യത്തിന്റെ യശസ്സിന് കളങ്കമേൽപ്പിക്കും. മൗലികവകാശങ്ങൾക്കു വിലക്കുവെക്കുന്നത് രാജ്യത്തെ അസഹിഷ്ണുതയാണ് വെളിപ്പെടുത്തുന്നതെന്നും മദനി പറഞ്ഞു.
Next Story
Adjust Story Font
16