ലക്ഷദ്വീപിൽ സ്കൂൾ യൂണിഫോം പരിഷ്ക്കരണം; യൂണിഫോമിൽ നിന്ന് ശിരോവസ്ത്രം ഒഴിവാക്കി
ഹാഫ് സ്ലീവ് ഷർട്ടും, പാൻ്റും യൂണിഫോമാക്കിയാണ് പുതിയ സർക്കുലർ.
കവരത്തി: ലക്ഷദ്വീപിൽ സ്കൂൾ യൂണിഫോമിൽ നിന്ന് ശിരോവസ്ത്രം ഒഴിവാക്കി സർക്കുലർ പുറത്തിറക്കി. ലക്ഷദ്വീപ് ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ്റെതാണ് നടപടി. വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ പുതിയ യൂണിഫോം പട്ടകയിൽ ശിരോവസ്ത്രം ഇല്ല.ഹാഫ് സ്ലീവ് ഷർട്ടും, പാൻ്റും യൂണിഫോമാക്കിയാണ് പുതിയ സർക്കുലർ. ഇതിന് പുറമേ ടൈ, ബെൽറ്റ്, ഷൂ, സോക്സ് എന്നിവക്കും അനുമതി പുതുതായി നിർദേശിക്കപ്പെട്ട യൂണിഫോം വിദ്യാർഥികൾ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സ്കൂൾ മേധാവികൾക്ക് അയച്ച സർക്കുറലിൽ പറയുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നടപടിക്കെതിരെ ദ്വീപിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
യൂണിഫോമിൽ നിന്ന് തട്ടം ഒഴിവാക്കിയ നിയമം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും ഇതിനെതിരെ ലക്ഷദ്വീപ് ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ പ്രതികരിച്ചു.
നേരത്തെ ലക്ഷദ്വീപിലെ സ്കൂള്‍ യൂണിഫോമില്‍ മാറ്റങ്ങൾ വരുത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് അരപ്പാവാടയും ആണ്‍കുട്ടികള്‍ക്ക് ട്രൗസറുമാണ് പുതിയ വേഷം. പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ആണ്‍കുട്ടികള്‍ക്ക് ഹാഫ് പാന്‍റ്സ്, ഹാഫ് കൈയ്യുള്ള ഷര്‍ട്ട്. ആറു മുതല്‍ പ്ലസ് ടു വരെയുള്ള ആണ്‍കുട്ടികള്‍ക്ക് പാന്‍റ്, ഹാഫ്‌കൈ ഷര്‍ട്ട്. പെണ്‍കുട്ടികള്‍ക്ക് പ്രി സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ഹാഫ് പാവാട, ഹാഫ് കൈ ഷര്‍ട്ട്. അതിനു മുകളില്‍ ഡിവൈഡര്‍ സ്‌കേര്‍ട്ട് എന്നിവയാണ് പുതിയ യൂണിഫോം.
Adjust Story Font
16