കുടുംബ വഴക്കിനെ തുടർന്ന് സഹോദരനെ അടിച്ച് കൊന്നു; ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ | His brother was beaten to death following a family dispute; RSS worker arrested | Kerala news

കുടുംബ വഴക്കിനെ തുടർന്ന് സഹോദരനെ അടിച്ച് കൊന്നു; ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

രാമകൃഷണന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

MediaOne Logo

Web Desk

  • Updated:

    19 April 2023 8:25 AM

Published:

19 April 2023 4:36 AM

His brother was beaten to death following a family dispute; RSS worker arrested
X

വയനാട്: വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു. എടത്തന വേങ്ങണമുറ്റം ജയചന്ദ്രനാണ് മരിച്ചത്. ആർ.എസ്.എസ് പ്രവർത്തകനായ സഹോദരൻ രാമകൃഷ്ണൻ സംഭവ ശേഷം പൊലീസിൽ കീഴടങ്ങി. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ ജയചന്ദ്രനെ രാമകൃഷ്ണൻ മുളവടി ഉപയോഗിച്ച് മർദനത്തിനിരയാക്കുകയായിരുന്നു.

രാമകൃഷണന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. മദ്യലഹരിയിൽ ജയചന്ദ്രൻ അമ്മയെയും ഭാര്യയെയും ഉപദ്രവിക്കുന്നത് കണ്ടപ്പോൾ മുളവടി ഉപയോഗിച്ച് അടിച്ചെന്നാണ് രാമകൃഷ്ണന്റെ മൊഴി. ജയചന്ദ്രനൊപ്പം മർദനമേറ്റ സുഹൃത്ത് രവി ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ രാമകൃഷ്ണന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

TAGS :

Next Story