'ഹണിയുടേത് കൂട്ടായ പ്രതിരോധത്തിന്റെ നാന്ദി'; പിന്തുണയുമായി ഫെഫ്ക
ഹണി തുടങ്ങിവെച്ചത് ധീരമായ പോരാട്ടമെന്നും പ്രതികരണം
ഹണി റോസിന് പിന്തുണയുമായി സിനിമ സംഘടനയായ ഫെഫ്ക. ഹണി തുടങ്ങിവെച്ചത് ധീരമായ പോരാട്ടമെന്ന് ഫെഫ്ക തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.
ഹണിയുടെ പോരാട്ടം ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയാണെന്നും ഫെഫ്ക കുറിച്ചു.
നേരത്തെ ഹണി റോസിന് പിന്തുണയുമായി വിമൻ ഇൻ സിനിമ കലക്ടീവും രംഗത്തുവന്നിരുന്നു. അവൾക്കൊപ്പമെന്ന ഹാഷ്ടാഗുമായി WCC ഹണി റോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. ഫേസ്ബുക്കിൽ ബോബി ചെമ്മണ്ണൂരിനെഴുതിയ തുറന്ന കത്തിലൂടെ ഹണി റോസ് പരാതിയുടെ കാര്യം പുറത്തറിയിച്ചിരുന്നു. എറണാകുളം സെൻട്രൽ പൊലീസിലാണ് നടി പരാതി നൽകിയത്.
Next Story
Adjust Story Font
16