ആരോഗ്യപ്രവര്‍ത്തകരിലെ കോവിഡ് ബാധ; രോഗം സ്ഥിരീകരിക്കുന്നവരിൽ കൂടുതലും നഴ്സുമാർ
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രം നൂറിനും മുന്നൂറിനും ഇടയില്‍ നഴ്സുമാര്‍ക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും നഴ്സുമാര്‍. ഒന്നാം തരംഗത്തില്‍ 455 നഴ്സുമാർക്കാണ് കോവിഡ് ബാധിച്ചത്. എന്നാൽ രണ്ടാം തരംഗത്തില്‍ ഒന്നര മാസത്തിനിടെ 1180 നഴ്സുമാർ രോഗ ബാധിതരായി.
തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, വയനാട്, ഇടുക്കി,മലപ്പുറം. ഈ ഏഴ് ജില്ലകളിലായി 1635 നഴ്സുമാര്‍ക്ക് കോവിഡ് ബാധിച്ചു. ഐ.സി.യു,വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കോവിഡ് രോഗികളുമായി ഏറ്റവും അടുത്തിടപഴകുന്നവരാണ് നഴ്സുമാര്‍. അതുകൊണ്ട് തന്നെ അവരിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രം നൂറിനും മുന്നൂറിനും ഇടയില്‍ നഴ്സുമാര്‍ക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. കൂടുതല്‍ പേര്‍ കോവിഡ് രോഗികളാകുന്നതോടെ അവശേഷിക്കുന്നവര്‍ക്ക് ഇരട്ടിസമയം ജോലിയെടുക്കേണ്ടി വരുന്നു. ഒഴിവുകള്‍ നികത്തി കോവിഡ് ആശുപത്രികളിലെ നഴ്സുമാരുടെ ജോലിഭാരം കുറക്കണമെന്ന ആവശ്യം ശക്തമാണ്.
Adjust Story Font
16