'സനാതന ധർമ്മം അന്ധവിശ്വാസമാകുന്നത് എങ്ങനെയാണ്?'; കവി സച്ചിദാനന്ദനെതിരെ ശ്രീകുമാരൻ തമ്പി
സനാതന ധർമ്മം സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും മുകളിലാണെന്നും ശ്രീകുമാരൻ തമ്പി
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവ് ബഹിഷ്‌കരിക്കണമെന്ന കവി സച്ചിദാനന്ദന്റെ ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി ശ്രീകുമാരൻ തമ്പി. സനാതന ധർമ്മം അന്ധവിശ്വാസം ആകുന്നത് എങ്ങനെയാണെന്ന് ശ്രീകുമാരൻ തമ്പി ചോദിച്ചു. മധുസൂധനൻ നായർ, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവരെ വേദിയിലിരുത്തിയാണ് ശ്രീകുമാരൻ തമ്പി വിമർശനങ്ങൾക്ക് മറുപടി പറഞ്ഞത്.
ഹിന്ദു കോൺക്ലേവ് പരിപാടിയിൽ പങ്കെടുക്കുന്നത് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിദാനന്ദൻ ഫേസ്ബുക്കിലൂടെ ആഹ്വനം ചെയ്തിരുന്നു. ഇത്തരത്തിൽ ആഹ്വാനം ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു. സനാതന ധർമ്മം സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും മുകളിലാണെന്നും അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദൻ സ്വയം പ്രഖ്യാപിത ആഗോള കവിയാണെന്നും ശ്രീകുമാരൻ തമ്പി പരിഹസിച്ചു.ൃ
Next Story
Adjust Story Font
16