Quantcast

ചൂട് കൂടിയതോടെ പാൽ ഉൽപാദനത്തില്‍ വന്‍ ഇടിവെന്ന് മിൽമ

ആവശ്യത്തിന് പാൽ ലഭിക്കാതായതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലാണ്.

MediaOne Logo

Web Desk

  • Published:

    1 May 2024 12:56 AM GMT

huge drop in milk production due to the heat says milma
X

പാലക്കാട്: ചൂട് കൂടിയതോടെ സംസ്ഥാനത്ത് പാൽ ഉൽപാദനത്തില്‍ വന്‍ ഇടിവ്. പ്രതിദിനം 20 ശതമാനം ഉൽപാദനം കുറഞ്ഞതായി മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. ആവശ്യമായ പാൽ ലഭിക്കാത്തത് ക്ഷീരകര്‍ഷകരെയും പ്രതിസന്ധിയിലാക്കി.

മാർച്ച് മാസത്തിൽ പാലിന്റെ ലഭ്യത 10 ശതമാനം കുറഞ്ഞിരുന്നു. ഏപ്രിലിൽ ഇത് 20 ശതമാനമായി. പ്രതിദിനം ആറര ലിറ്റർ പാലാണ് കുറഞ്ഞത്. ഇത് പരിഹരിക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും പാൽ വാങ്ങുകയാണെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. ചൂട് വർധിച്ചതാണ് പാലിന്റെ ലഭ്യത കുറയാൻ കാരണമെന്നും ഇദ്ദേഹം പറയുന്നു.

ആവശ്യത്തിന് പാൽ ലഭിക്കാതായതോടെ ക്ഷീരകർഷകരും പ്രതിസന്ധിയിലാണ്. ചൂട് ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിൽ വളർത്തു മൃഗങ്ങളെ മേയാൻ വിടാനും ഇവർക്ക് സാധിക്കുന്നില്ല. അതേസമയം, മിൽമയുടെ നേതൃത്വത്തിൽ ക്ഷീരകർഷകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും നടപടികൾ സ്വീകരിക്കുന്നുണ്ട്.

TAGS :

Next Story