കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: പിടികൂടിയത് രണ്ടരക്കിലോയോളം സ്വർണം
മൂന്നു പേരിൽ നിന്നായി ഒരു കോടി 60 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന രണ്ടരക്കിലോയോളം സ്വർണമാണ് പിടികൂടിയത്
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ സ്വര്‍ണം
കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടിച്ചു . മൂന്നു പേരിൽ നിന്നായി ഒരു കോടി 60 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന രണ്ടരക്കിലോയോളം സ്വർണമാണ് പിടികൂടിയത് . കോഴിക്കോട് സ്വദേശികളായ കുഞ്ഞിപ്പറമ്പത്ത് ഫൈസൽ, ഉനൈസ് മുഹ്സിൻ, കാസർഗോഡ് സ്വദേശി അബ്ദുൾ അസീസ് എന്നിവരാണ് പിടിയിലായത്.
സ്വര്‍ണം ഇവരുടെ ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. സംശയം തോന്നിയ ഡിആര്‍ഐ സംഘം ഇവരുടെ ശരീര പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണവും പ്രതികളെയും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. അടുത്ത കാലത്ത് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടുന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്.
watch video report
Next Story
Adjust Story Font
16