Quantcast

ക്രിക്കറ്റ് കളിക്കിടെ പരിക്ക് പറ്റിയ പെൺകുട്ടിക്ക് നേരെയും ലൈംഗികാതിക്രമം; കെസിഎ പരിശീലകനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം സ്വദേശി മനു എം കെസിഎ പരിശീലകനായിരിക്കെ പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ഇടപെടൽ

MediaOne Logo

Web Desk

  • Updated:

    2024-07-07 11:42:45.0

Published:

7 July 2024 9:46 AM GMT

KCA Trainee Manu
X

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകനെതിരെയുള്ള പീഡനപരാതിയിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം സ്വദേശി മനു എം കെസിഎ പരിശീലകനായിരിക്കെ പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ഇടപെടൽ. സംഭവം ഉണ്ടാകാനിടയായ സാഹചര്യം വിശദീകരിക്കണമെന്ന് കെസിഎക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു.

തിരുവനന്തപുരം സ്വദേശി മനു എം കെസിഎ പരിശീലകനായിരിക്കെ പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ഇടപെടൽ. ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ പ്രതിയായതിന് പിന്നാലെ ഇയാളെ പുറത്താക്കിയെന്ന് കെസിഎ അറിയിച്ചിരുന്നു.

മനു അസോസിയേഷന്‍ ആസ്ഥാനത്തും ക്രിക്കറ്റ് കളിക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു. പരാതിക്കാരായ പെണ്‍കുട്ടികളുടെ മൊഴികളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

ജിംനേഷ്യത്തിലെ പരിശീലനത്തിന് ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടിക്ക് നേരെ മനു അതിക്രമം നടത്തുകയായിരുന്നു. പരിശീലനത്തിനിടെ മകളോട് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചുവെന്ന് അതിജീവിതകളിൽ ഒരാളുടെ പിതാവ് പരാതി ഉന്നയിച്ചു. മനു ഇപ്പോൾ റിമാന്‍ഡിലാണ്. ആറു പോക്സോ കേസുകളാണ് പൊലീസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌.

TAGS :

Next Story