ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കാൻ നിർദേശം
ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കുമാണ് നിർദേശം.
കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കുമാണ് നിർദേശം. സിനിമാ വ്യവസായ മേഖലയിൽ നടക്കുന്നത് വ്യാപക രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
റിപ്പോർട്ടിലും പരാതിയിലും സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് വിശദീകരിക്കണം. നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
സെപ്തംബറിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂർ സ്വദേശി വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
Adjust Story Font
16